ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്തെ 14 ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാന്‍ കാരണമാകുന്നത്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍വടക്കു പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും മറ്റിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകുന്നതോടെ സംസ്ഥനത്ത് മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍ കരുതലിന്റെ ഭാ?ഗമായി വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
Heavy thunder and wind, rain warning in 14 districts of the state